കാര്‍ഷിക സംസ്‌കൃതിയറിയാന്‍ സ്‌കൂളില്‍ നിന്നും പാടത്തേക്ക്

0

സ്‌കൂളില്‍ നിന്നും പാടത്തേക്ക് ഇറങ്ങി നടവയല്‍ സെന്റ് തോമസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വയലില്‍ ഞാറു നട്ടു.പുതുതലമുറ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം നെല്‍കൃഷിയിലും ആഭിമുഖ്യം വളര്‍ത്തുകയെന്ന ഉദ്ദേശത്തോടെയാണ് സ്‌കൂള്‍ അധ്യാപകര്‍, പിടിഎ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ പാടത്തേക്ക് ഇറക്കിയത്. വിത്ത് തയ്യാറാക്കല്‍ , വിത്ത് വിതക്കല്‍, ഞാറ് പറിച്ച് നടല്‍ എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനവും നല്‍കി.മറ്റത്തില്‍ രവീന്ദ്രന്റെ കൃഷിയിടത്തിലാണ് വിദ്യാര്‍ത്ഥികള്‍ രാവിലെ മുതല്‍ ഞാറ് നടീലിന് എത്തിയത്. സ്‌കൂള്‍ മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ: ഗര്‍വാസിസ് മറ്റം ഞാറ് നടില്‍ ഉദ്ഘാടനം ചെയ്തു.

നടിലിന് തയ്യാറാക്കിയ വയലിലെ കണ്ടത്തില്‍ ഏറെ ആവേശത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ഞാറ്റ് പാട്ടുമായി ഞാറ് നട്ടത്. അസി: മാനേജര്‍ ഫാ: അനൂപ് , പ്രധാനാദ്ധ്യാപകന്‍ കെ ജെജോസഫ് , പി ടി എ പ്രസിഡന്റ് ബിജു ചീങ്കല്ലേല്‍ , ബ്ലോക്ക് പഞ്ചായത്തംഗം അന്നക്കുട്ടി ജോസ് , എ എം പ്രസാദ് ,സന്ധ്യ ലീഷു , സിറാജ് നെല്ലിയമ്പം മനോജ് വടക്കേമുറി , വിന്‍സന്റ്‌തോമസ്, അധ്യാപകരായ പി വി മാത്യു ,
സിസ്റ്റര്‍ പ്രിന്‍സി മോളി പി ഡി , സൗമിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

 

Leave A Reply

Your email address will not be published.

error: Content is protected !!