ഓണാഘോഷത്തിന്റെ ഭാഗമായി പുല്‍പ്പള്ളി എസ്എന്‍ഡിപി യോഗം എംകെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജും, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തും, വയനാട് പ്രസ്സ്‌ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില വയനാട് പൂക്കളമത്സരം ആഗസ്റ്റ് 22ന് പുല്‍പ്പള്ളിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരം 12.30ന് അവസാനിക്കും.
പുല്‍പ്പള്ളി എസ് എന്‍ ഡി പി യോഗം എം കെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ നടക്കുന്ന മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10001, 7001, 5001 എന്നിങ്ങനെ ക്യാഷ്പ്രൈസ് നല്‍കും. 500 രൂപയായിരിക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ ഫീസ്. ആഗസ്റ്റ് 21ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് ടീമുകള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. പരിപാടിയുടെ നടത്തിപ്പിനായി ചെയര്‍മാനായി പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാറിനെയും, കണ്‍വീനറായി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഗിരീഷ് എ എസിനെയും, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി പ്രിന്‍സിപ്പല്‍ ഡോ. കെ പി സാജുവിനെയും തിരഞ്ഞെടുത്തു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9447149115, 7907863152, 9544055905 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. പ്രിന്‍സിപ്പല്‍ ഡോ.കെ പി സാജു കൊല്ലപ്പള്ളില്‍, വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഗിരീഷ് എ എസ്, കോളേജ് സ്റ്റാഫ് സെക്രട്ടറി അലക്‌സ് എം ഡി, സീനിയര്‍ അധ്യാപകരായ സ്മിത സി, സ്‌നേഹ മനോജ് എന്നിവര്‍ പങ്കെടുത്തു