വയനാട്ടില്‍ മഴക്കുറവ്  82 ശതമാനം 

0

വയനാട്ടില്‍ ഓഗസ്റ്റ് മാസത്തിലെ മഴയില്‍ 82 ശതമാനത്തിന്റെ കുറവെന്ന് അമ്പലവയല്‍ പ്രദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൂടു കൂടുന്നതും, പ്രതീക്ഷിച്ച സമയങ്ങളിലൊന്നും മഴ ലഭിക്കാത്തതും ജില്ലയിലെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലായിരിക്കുകയാണ്.മുന്‍വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ 222 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ഓഗസ്റ്റ് ഇതുവരെ 38.മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമാരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ വയനാട്ടില്‍ മഴ കാര്യമായി ലഭിച്ചിട്ടില്ല. ജൂലായ് മാസത്തില്‍ കുറച്ചുദിവസം തിമര്‍ത്തുപെയ്തെങ്കിലും മഴ ഒളിച്ചുകളി തുടരുകയാണ്. മുന്‍വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ 222 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ഓഗസ്റ്റ് ഇതുവരെ 38.മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. അമ്പലവയല്‍ പ്രദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കണക്ക് പ്രകാരം മഴ വയനാട്ടില്‍ 82 ശതമാനം കുറവാണ്. ജില്ലയില്‍ ലഭിച്ച ആകെ മഴയുടെ തോത് രേഖപ്പെടുത്തുമ്പോള്‍ തീരെ മഴകിട്ടാത്ത പ്രദേശങ്ങളും ഏറെയാണ്. സംസ്ഥാനത്താകെ മഴക്കുറവ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വയനാട് കുറവ് മഴലഭിച്ച ജില്ലകളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലാണ്.

മഴയില്ലാതായത് ജില്ലയിലെ നെല്‍ക്കൃഷിയെ ഉള്‍പ്പടെ സാരമായി ബാധിച്ചു. മഴയെമാത്രം ആശ്രയിച്ച് കൃഷിചെയ്യുന്നവര്‍ ആശങ്കയിലാണ്. നെല്‍ക്കൃഷിക്കായി വയലൊരിക്കിയവരും വിത്തെറിഞ്ഞിവരുമെല്ലാം നിസ്സഹായരായി നില്‍ക്കുകയാണ്. ജലസേചനത്തിന് സൗകര്യമില്ലാത്ത ഇടങ്ങളില്‍ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് സ്ഥിതിയാണ്.

വേനലിനെ വെല്ലുന്ന തരത്തിലാണിപ്പോള്‍ പകല്‍നേരങ്ങളിലെ ചൂട്. ഉച്ചയ്ക്കുശേഷം 28 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയര്‍ന്നത്. ഇപ്പോഴത്തെ നിലതുടര്‍ന്നാല്‍ ജില്ല വരള്‍ച്ചയുടെ പിടിയിലാകുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!