മാനന്തവാടി സ്വദേശിയായ സൈനികന് സെന്‍ട്രല്‍ കമാന്‍ഡ് സൈനിക മേധാവിയുടെ മെഡലും പ്രശസ്തി പത്രവും

0

ഡെറാഡൂണ്‍ ആര്‍മി മെഡിക്കല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഹവില്‍ദാറും മാനന്തവാടി ഒഴക്കോടി സ്വദേശിയുമായ വിജേഷ് മഠത്തില്‍ സ്വാത്രന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കുന്ന സെന്‍ട്രല്‍ കമാന്‍ഡ് സൈനിക മേധാവിയുടെ മെഡലും പ്രശസ്തി പത്രവും കരസ്ഥമാക്കി. സേനയിലെ മികച്ച പ്രകടനത്തിന് നല്‍കുന്ന പുരസ്‌കാരമാണിത്.ഒഴക്കോടി ചെറുപുഴ മഠത്തില്‍ രഘുനാഥന്‍-ഗിരിജ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 19 വര്‍ഷമായി കരസേനയില്‍ സേവനം അനുഷ്ഠിച്ചു വരികയാണ്. ഭാര്യ:മഞ്ജു(ഇന്ത്യന്‍ ആര്‍മി,ഡെറാഡൂണ്‍ മിലിട്ടറി ഹോസ്പിറ്റല്‍)മക്കള്‍:ഹരിശങ്കര്‍,ഋഷിശങ്കര്‍.

Leave A Reply

Your email address will not be published.

error: Content is protected !!