നടവയല്‍ പള്ളി,എല്‍പി,ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍,വിവിധ സംഘടനകള്‍,വ്യാപാരികള്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.ത്രിവര്‍ണ്ണ പതാകകള്‍ കൈയ്യിലേന്തി ദേശഭക്തി ഗാനം ആലപിച്ച് നടവയല്‍ ടൗണിനെ ത്രിവര്‍ണ്ണ കടലാക്കിയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.ഹൈസ്‌ക്കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയില്‍ വാഹനങ്ങളും വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്നു.എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ റാലി സമാപിച്ചു.എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെജെ ജോസഫ് പതാക ഉയര്‍ത്തി.റിട്ടയഡ് എസ്പി പ്രിന്‍സ് എബ്രാഹം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.ജനറല്‍ കണ്‍വീനര്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ:ഗര്‍വാസിസ് മറ്റം,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തോമസ് മാത്യു,പ്രധാനാദ്ധ്യാപകരായ കെജെ ജോസഫ്,ജോണ്‍സണ്‍,പിടിഎ പ്രസിഡന്റ് വിന്‍സന്റ് ബിജു,പഞ്ചായത്തംഗം സന്ധ്യ ലീഷു തുടങ്ങിയവര്‍ സംസാരിച്ചു.