അതിഥി തൊഴിലാളികള്‍ക്കായി ക്ഷീര സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു
മാനന്തവാടി ക്ഷീരോല്‍ പാദക സഹകരണ സംഘം അതിഥി തൊഴിലാളികള്‍ക്കായി ക്ഷീര സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. ശുദ്ധമായ പാല്‍ ഉല്‍പാദനം, പാലിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍, വ്യക്തിശുചിത്വം,ഫാമും പരിസരവും വൃത്തിയായി സൂക്ഷിക്കല്‍ , പശുക്കളുടെ തീറ്റക്രമം തുടങ്ങിയ കാര്യങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ക്ഷീരമേഖലയിലെ അതിഥി തൊഴിലാളികള്‍ക്ക് പരിപാടി സംഘടിപ്പിച്ചത്. ഹിന്ദി, നേപ്പാളി ഭാഷകളിലായിരുന്നു ക്ലാസുകള്‍. ക്ലാസുകള്‍ക്ക് ക്ഷീരവികസന വകുപ്പ് അസി.ഡയറക്ടര്‍ നൗഷ കെ എം ,മാനന്തവാടി നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വല്‍സ മാര്‍ട്ടിന്‍, ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പി എച്ച് സിനാജുദ്ദീന്‍ , മാനന്തവാടി ഡിഇഒ ശ്രീലേഖ എന്‍.എസ് മില്‍മ സൂപ്പര്‍ വൈസര്‍ ആദര്‍ശ് സൂരി എന്നിവര്‍ നേതൃത്വം നല്‍കി. ക്ലാസില്‍ പങ്കെടുത്ത ലളിത്ബഹാറ, സുശീല്‍ഭാട്യ, ശാന്തി ഭാമി എന്നിവര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.പ്രസിഡന്റ് പി.ടി ബിജുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ എം എസ് മഞ്ജുഷ സ്വാഗതവും സി സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.