റോഡുകളിലെ കുഴികളടക്കാന്‍ നിര്‍ദ്ദേശം
മാനന്തവാടി നഗരത്തില്‍ റോഡുകളിലെ കുഴികളടക്കുന്നതുള്‍പ്പെടെ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി സ്‌പെഷല്‍ ജഡ്ജി പിടി പ്രകാശന്‍. റോഡിലെ കുഴികള്‍ അടക്കാത്തതില്‍ ചെളിവെള്ളം കെട്ടികിടക്കുകയും ഗതാഗതക്കുരുക്ക് പതിവാകുകയും ചെയ്ത സാഹചര്യത്തില്‍ ടൗണില്‍ നേരിട്ട് പരിശോധന നടത്തിയ ശേഷമാണ് കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഓണക്കാലതിരക്ക് കൂടി കണക്കിലെടുത്താണ് നടപടി. ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി നവാസ്, ഊരാളുങ്കള്‍ സൊസൈറ്റി പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്‌പെഷല്‍ ജഡ്ജിനെ അനുഗമിച്ചു.