വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം- ജില്ലാ പോലീസ് മേധാവി പെരിക്കല്ലൂര്‍ കടവില്‍ പരിശോധന നടത്തി

0

കഴിഞ്ഞ ദിവസങ്ങളില്‍ ലഹരി ഉപയോഗിച്ച് കബനി തീരത്ത് പ്രദേശവാസികള്‍ തടഞ്ഞുവച്ച വിദ്യാര്‍ത്ഥികളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തില്‍ ജില്ലാ പോലീസ് ചീഫ് പദം സിംങ് ഐ.പി.എസ് പെരിക്കല്ലൂര്‍ കടവിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം ഷിജോയ് മാപ്ലശ്ശേരി എന്നിവര്‍ പ്രദേശത്തെ നിലവിലെ സാഹചര്യം ഡി.സി.പി യോട് വിശദീകരിച്ചു. പ്രദേശത്ത് പ്രത്യേക പോലീസ് നിരീഷണമുണ്ടാകുമെന്ന് ഡി.സി.പി ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!