അഭിനന്ദനയോഗം സംഘടിപ്പിച്ചു
നാഷണല്‍എന്‍ക്യുഎഎസ് ക്വാളിറ്റി അവാര്‍ഡ് നേടിയ പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ,നഴ്‌സ്മാര്‍, മറ്റ് ജീവനക്കാര്‍ , എച്ച്എംസി അംഗങ്ങള്‍ എന്നിവര്‍ക്ക് പൂതാടി പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ അഭിനന്ദന യോഗം സംഘടിപ്പിച്ചു.രണ്ടാം തവണയാണ് പൂതാടി കുടുബാരോഗ്യ കേന്ദ്രത്തിന് അവാര്‍ഡ് ലഭിച്ചത്.യോഗം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.
90% മാര്‍ക്കോടെ, എന്‍ക്യൂഎഎസ് അവാര്‍ഡ് രണ്ടാം തവണയും കരസ്ഥമാക്കുന്നതിന്നേതൃത്വം നല്‍കിയ മുന്‍ മെഡിക്കല്‍ ഓഫീസര്‍
ഡോ: വി ജെ പോള്‍,അഹോരാത്രം പ്രയത്‌നിച്ച പൂതാടി കുടുംബരോഗ്യ കേന്ദ്രത്തിലെ മുഴുവന്‍ ജീവനക്കാര്‍,ജില്ല ക്വാളിറ്റി ടീം , എച്ച് എം സി . എന്നിവര്‍ക്കാണ് പഞ്ചായത്ത് ഭരണ സമിതി അഭിനന്ദനം അറിയിച്ചത് .യോഗം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ,ഉദ്ഘാടനം ചെയ്തു .വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍ , മിനി സുരേന്ദ്രന്‍ ,കെ ജെ സണ്ണി ,ഐ ബി മൃണാളിനി തങ്കച്ചന്‍ നെല്ലിക്കയം, മേഴ്‌സി സാബു ,
മെഡിക്കല്‍ ഓഫീസര്‍ ഡോ. സിതാര, എവി ജയന്‍ ,ജോര്‍ജ്ജ് പുല്‍പ്പാറ , തുടക്കിയവര്‍ സംസാരിച്ചു .