മാനിഷാദ മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ത്ഥം സമ്പര്‍ക്ക ക്യാംപയിന്‍ തുടങ്ങി
മണിപ്പൂരിലെ നരനായാട്ടിനെതിരെ മാനവീകതയുടെ സന്ദേശവുമായി മാനന്തവാടിയില്‍ നടക്കുന്ന മാനിഷാദ എന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ത്ഥം സമ്പര്‍ക്ക ക്യാംപയിന്‍ തുടങ്ങി.ഈമാസം 13ന് മാനന്തവാടി എരുമത്തെരുവ് മുതല്‍ ദ്വാരക വരെയാണ് മനുഷ്യ ചങ്ങല തീര്‍ക്കുന്നത്. ഇതിനായി സ്വാഗത സംഘവും പ്രവര്‍ത്തനമാരംഭിച്ചു.
യോഗം ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ. രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി, സംഘാടക സമിതി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കണ്‍വീനര്‍ കെ. ഉസ്മാന്‍, ഷാജന്‍ ജോസ്, കെ.എം. ഷിനോജ്, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, എ.എം. നിശാന്ത് , മുനീര്‍ കുഴിനിലം, എ.ഇ. സതീഷ് ബാബു, പി.പി. ബിനു, ഡോളി രഞ്ജിത്ത്, എന്നിവര്‍ പ്രസംഗിച്ചു.