ബത്തേരി ഖരമാലിന്യ പരിപാലന പദ്ധതി കൂടിയാലോചന യോഗം സംഘടിപ്പിച്ചു.

0

ബത്തേരിയില്‍ സുസ്ഥിരമായ ഖരമാലിന്യ പരിപാലന സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതി നടത്തിപ്പ് അധികൃതരും സംയുക്തമായി കൂടിയാലോചന യോഗം സംഘടിപ്പിച്ചു.നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു.അടുത്ത ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നഗരസഭയില്‍ ഉണ്ടായേക്കാവുന്ന ജനസംഖ്യാനുപാതികമായ മാലിന്യ പ്രശ്നങ്ങള്‍,അവയെ ശാസ്ത്രീയമായും സമഗ്രമായും പരിപാലിക്കുക, ഉറവിട മാലിന്യ സംസ്‌ക്കരണം ശക്തിപ്പെടുത്തുക, സാമൂഹിക തലത്തില്‍ മാലിന്യ പരിപാലന സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയ ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും നിര്‍ദേശങ്ങളുമടങ്ങിയ രൂപരേഖയും യോഗത്തില്‍ അവതരിപ്പിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. കെ.എസ്.ഡബ്ല്യു.എം.പി ജില്ലാ കോര്‍ഡിനേറ്റര്‍ അസ്ഹര്‍ അസീസ്, ജൈസന്‍, ഡോ.സുരാജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സ ഷാമില ജുനൈസ് എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!