മണിപ്പൂര്‍ കലാപം:യു.ഡി.എഫ് ജനാധിപത്യ സാംസ്‌ക്കാരിക പ്രതിരോധവും ലൈറ്റ് മാര്‍ച്ചും നടത്തും.
മണിപ്പൂര്‍ കലാപത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങളുണ്ടായിട്ടും ആക്രമണങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ചെറുവിരല്‍ പോലുമനക്കാത്ത ബീരേന്‍സിംഗ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരായിട്ടുള്ള വംശീയ അതിക്രങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മെയ് 6ന് ഞായറാഴ്ച കല്‍പ്പറ്റയില്‍ ജനാധിപത്യ സാംസ്‌ക്കാരിക പ്രതിരോധവും ലൈറ്റ് മാര്‍ച്ചും നടത്തുമെന്ന് അഡ്വ.ടി.സിദ്ധിഖ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഉച്ചക്ക് ശേഷം മൂന്നരക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന ലൈറ്റ് മാര്‍ച്ച് പുതിയബസ്റ്റാന്റ് ചുറ്റി പൊതുസമ്മേളനം നടക്കുന്ന കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂള്‍ പരിസരത്ത് അവസാനിക്കും.പൊതുസമ്മേളനം പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ രാഷ്ട്രീയ, മത, സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ടി ഹംസ, ടി സുരേഷ്ബാബു, പോള്‍സണ്‍ കൂവയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.