മുട്ടില്‍ മരം മുറി കേസില്‍ പാവപ്പെട്ട കര്‍ഷകര്‍ക്കെതിരെ കേസ് എടുത്താലോ പിഴ ഈടാക്കാന്‍ ശ്രമിച്ചാലോ ചെറുക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ചെയര്‍മാന്‍ എന്‍. ബാദുഷ .ഉത്തരവിറക്കിയ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെയുള്ളവരില്‍ നിന്നാണ് മരവിലയുടെ മൂന്നിരട്ടി ഈടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.വയനാട് വിഷന്റെ ക്വസ്റ്റന്‍ ഫോറം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബാദുഷ.ക്വസ്റ്റിയന്‍ ഫോറം പൂര്‍ണരൂപം നാളെ രാത്രി 9.30ന് വയനാട് വിഷനില്‍.മുട്ടില്‍ മരം മുറി കേസ് അന്വേഷണം സി.ബി.ഐ.യെ ഏല്‍പ്പിക്കുന്നില്ലെങ്കില്‍ സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.