മാനന്തവാടിയില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന
മാനന്തവാടി നഗരസഭാ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തി. വേനല്‍ അടുത്തതോടെയായിരുന്നു മാനന്തവാടി ബസ്റ്റാന്റ് പരിസരത്തെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുകയും വെളളം ശരിയായ രീതീയില്‍ ഉപയോഗിക്കാത്തവര്‍ക്കും പഴകിയ പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും കര്‍ശനമായ താക്കീത് നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സബിത, ഉണ്ണികൃഷ്ണന്‍, ബിനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.