വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു

0

ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു.കണിയാമ്പറ്റ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് സിനിമാള്‍ കുന്നിന്റെ പുറകുവശം കോട്ടേക്കാരന്‍ മജീദിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇന്ന് പുലര്‍ച്ചെ തകര്‍ന്നു വീണത്. റോഡിനോട് ചേര്‍ന്നു നില്‍ക്കുന്ന മതിലായതിനാല്‍ തകര്‍ന്നു വീണ കല്ലുകള്‍ റോഡില്‍ തടസം സൃഷ്ടിച്ചിരുന്നു.സമാന രീതിയിലുള്ള മതിലുകള്‍ സിനിമാളിന്റെ പുറകുവശത്തും നിരവധിയുണ്ട്. പഞ്ചായത്തിലും വില്ലേജിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലും പരാതികള്‍ നല്‍കിയതാണെങ്കിലും നാളിതുവരെ നടപടി ഉണ്ടായിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!