കഞ്ചാവ് പിടികൂടി
പെരിക്കല്ലൂര്‍ ഭാഗത്ത് നിന്നും കഞ്ചാവുമായി വന്ന സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവാക്കള്‍ മറ്റൊരു സ്‌കൂട്ടറിലിടിച്ച ശേഷം വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്ന് മുള്ളന്‍കൊല്ലിയില്‍ വച്ച് പോലീസും നാട്ടുകാരും ചേര്‍ന്ന് സ്‌കൂട്ടര്‍ പിടികൂടി. സ്‌കൂട്ടറില്‍ നിന്നും 495 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കഞ്ചാവ് കടത്തിയ മാനന്തവാടി താഴയങ്ങാടി കിഴക്കേതില്‍ ബിനോയി (21) പനമരം കാരപ്പറമ്പില്‍ അശ്വിന്‍ (22) എന്നിവരെ അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ച കെ എല്‍ 72 സി 8671 നമ്പര്‍ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പുല്‍പ്പള്ളി അഡി. എസ് ഐ പി.ജി സാജന്‍, എ എസ് ഐ പ്രദീപ്, സി പി ഒ മാരായ പ്രജീഷ്, സുരേഷ് ബാബു, അസീസ്, സുമേഷ് എന്നിവരടങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് പിടികൂടിയത്.