അമ്മയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവം ഗുരുതര ആരോപണങ്ങളുമായി ദര്‍ശനയുടെ കുടുംബം

0

ഓംപ്രകാശിന്റെയും ഭര്‍ത്താവിന്റെ അച്ഛന്‍ റിഷഭരാജിന്റെയും, അമ്മ ബ്രാഹ്‌മിലയുടെയും സഹോദരി ആശയുടെയും പീഡനം മൂലമാണ് മകള്‍ കുഞ്ഞുമായി ആത്മഹത്യ ചെയ്തതെന്നാണ് ദര്‍ശനയുടെ കുടുംബം ആരോപിക്കുന്നത്.ജൂലൈ 13നാണ് വെണ്ണിയോടെ ഭര്‍തൃവീട്ടിന് അടുത്തുള്ള പാത്തിക്കല്‍ പുഴയില്‍ ദര്‍ശന വിഷം കഴിച്ചതിനുശേഷം മകള്‍ ദക്ഷയുമായി ചാടിയത്. ദര്‍ശനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നെങ്കിലും ചികിത്സയിലിരിക്കെ ദര്‍ശന മരണപ്പെട്ടു. നാല് ദിവസങ്ങള്‍ക്കു ശേഷമാണ് മകള്‍ ദക്ഷയുടെ മൃതദേഹം കണ്ടെടുത്തത്. മരണത്തിന് ഉത്തരവാദികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് ദര്‍ശനയുടെ കുടുംബം ജില്ലാ കളക്ടര്‍, എസ്പി മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!