ചെസ്സ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
ഇന്ത്യന്‍ ചെസ്സ് അക്കാദമി ജില്ലാ ചെസ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ റീജന്‍സിയില്‍ അതുമ്പുങ്കല്‍ ദിവാകരന്‍ മെമ്മോറിയല്‍ ചെസ്സ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ചാമ്പ്യന്‍ഷിപ്പ് രമണി ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.ആബേല്‍ എം.എസ.് ഒന്നാംസ്ഥാനവും അനുരാഗ് എം.എസ് രണ്ടാം സ്ഥാനവും രോഹന്‍ എബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബിലോ 1300 വിഭാഗത്തില്‍ വിഷ്ണു സി. ജി. ചാമ്പ്യനായി. അണ്‍ട്രേറ്റഡ് വിഭാഗത്തില്‍ അനുഷ എം.എസ്,അണ്ടര്‍ 15 വിഭാഗത്തില്‍ അഭിനവ് രാജ് ,അണ്ടര്‍ 12 വിഭാഗത്തില്‍ അനന്തനാരായണന്‍, അണ്ടര്‍ 10 വിഭാഗത്തില്‍ അയന്‍ സനൂജ് എന്നിവരും ചാമ്പ്യന്മാരായി. വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രസും നല്‍കി. സന്തോഷ് ചൂതുപാറ, ബിനീഷ്, എ. ഡി വിനോദ്, സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.