കേരളാ ആര്‍ട്ടിസാന്‍സ് യൂണിയന്‍ സിഐടിയു ആഭിമുഖ്യത്തില്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ വര്‍ഗ്ഗ ഐക്യവും , സമരവും സെമിനാറും ജില്ലാ കണ്‍വന്‍ഷനും നടത്തി. എന്‍എംഡിസി ഹാളില്‍ കണ്‍വന്‍ഷന്‍ സിഐടിയു ജില്ലാ സെക്രട്ടറി വി.വി. ബേബി ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ജെ.ആന്റണി അധ്യക്ഷനായിരുന്നു. ആര്‍ട്ടിസാന്‍സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി നെടുവത്തൂര്‍ സുന്ദരേശന്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ.രാജന്‍ .പി.സൈനുദ്ദീന്‍, കെ.പത്മിനി, പി.സി. വല്‍സല .കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ നിന്നും പുതുതായി ചേര്‍ത്ത അംഗങ്ങളുടെവരിസംഖ്യയും ലിസ്റ്റും ജനറല്‍ സെക്രട്ടറി ഏറ്റുവാങ്ങി.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 9ന് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭവും ,സെപ്തംബറില്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചും , വാഹന പ്രചരണ ജാഥയും വിജയിപ്പിക്കാന്‍ തീരുമാനിച്ചു.