ഒറ്റനോട്ടത്തില്‍ ഉമ്മന്‍ചാണ്ടി തന്നെ വി.വി നാരായണ വാര്യര്‍
ഉമ്മന്‍ചാണ്ടിയുടെ അപരനെന്ന പേരിലാണ് വയനാട് സ്വദേശിയായ വിവി നാരായണവാര്യര്‍ അറിയപ്പെടുന്നത്. എപ്പോഴും തന്നെ കരുതലോടെ ചേര്‍ത്തുപിടിച്ച ഉമ്മന്‍ചാണ്ടിയെ ഓര്‍മ്മിക്കുകയാണ് കോണ്‍ഗ്രസ് നേതാവുകൂടിയായ വാര്യര്‍. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നാരായണവാര്യരും കോട്ടയത്തേക്കെത്തുന്നുണ്ട്
ഒറ്റ നോട്ടത്തില്‍ ആരും ഒന്നു ശങ്കിച്ചുപോകും…ഇത് ഉമ്മന്‍ചാണ്ടിയല്ലേ… അത്തരം അനുഭവങ്ങളനവധിയുണ്ടായിട്ടുണ്ട് തിരുനെല്ലി തൃശ്ശിലേരി പ്ലാമൂല സ്വദേശി വി.വി.നാരായണ വാര്യര്‍ക്ക്… ഉമ്മന്‍ചാണ്ടിയെ പലകുറി നേരില്‍ കണ്ടിട്ടുണ്ട് കോണ്‍ഗ്രസ് നേതാവായ നാരായണ വാര്യര്‍. അപരനെന്ന പരിഗണന നല്‍കി പലപ്പോഴും ചേര്‍ത്തുനിര്‍ത്തിയ ഉമ്മന്‍ചാണ്ടിയെഓര്‍മ്മിക്കുകയാണ്വാര്യര്‍.ഉമ്മന്‍ചാണ്ടിയെ പോലെ വിദ്യാര്‍ത്ഥിരാാഷ്ട്രീയത്തിലൂടെയാണ് കോണ്‍ഗ്രസ് നേതൃ നിരയിലേക്ക് നാരായണ വാര്യരും എത്തുന്നത്. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റും ഡിസിസി സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവുമൊക്കെയായി പ്രവര്‍ത്തിച്ചയാളാണ് 75കാരനായ വാര്യര്‍. മലബാര്‍ ദേവസ്വം ബോര്‍ഡംഗമായിരുന്നു. രൂപഭാവത്തില്‍ ഉമ്മന്‍ചാണ്ടിയുടെ തനിപ്പകര്‍പ്പായതിനാല്‍ ലഭിച്ച ആദരവിനെ ഓര്‍മ്മിക്കുകയാണ് വാര്യര്‍. ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ വാര്യരും കോട്ടയത്തേക്കെത്തുന്നുണ്ട്