നിയന്ത്രണം വിട്ട മിനി ലോറി റോഡരികിലെ കലുങ്കിലിടിച്ചു.
മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ശാന്തി നഗറിന് സമീപം നിയന്ത്രണം വിട്ട മിനി ലോറി റോഡരികിലെ കലുങ്കിലിടിച്ചു..തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ കമല്‍രാജിന് നിസാര പരിക്കേറ്റു. ഇദ്ദേഹം വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സീ ഫുഡ്ഡ് കയറ്റിവന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 4 മണിക്കായിരുന്നു അപകടം.