കടകളില്‍ മോഷണം
മാനന്തവാടി വരടിമൂലയിലാണ് 3 കടകളില്‍ ഇന്നലെ രാത്രി മോഷണം നടന്നത്. അന്ന സ്റ്റോര്‍, വനിത മെസ്സ് ,ബിസ്മി സ്റ്റോര്‍ എന്നിവിടങ്ങളിലായിരുന്നു മോഷണം. ഏകദേശം 20000ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. കടകളുടെ സീലിങ്ങ് ഉള്‍പ്പെടെ തകര്‍ത്തിട്ടുണ്ട്. മാനന്തവാടി എസ്‌ഐ കെകെ സോബിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി