കര്‍ക്കിടക വാവുബലിക്കൊരുങ്ങി തിരുനെല്ലി ക്ഷേത്രം
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ മൂന്ന് മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും.കര്‍മ്മങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത്. 10ഓളം കര്‍മ്മികളേയും ബലി സാധനങ്ങളുടെ വിതരണത്തിന് പാവനാശിനിയില്‍ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്ര മേല്‍ശാന്തി ഇഎന്‍ കൃഷ്ണനമ്പൂതിരിമുഖ്യകാര്‍മ്മികത്വം വഹിക്കും.
500 പേര്‍ക്ക് ഒരേസമയം തര്‍പ്പണം നടത്താവുന്ന തരങ്ങിലാണ് ഒരുക്കങ്ങള്‍. സ്വകാര്യ, ടാക്‌സി വാഹനങ്ങള്‍ കാട്ടിക്കുളത്ത് പാര്‍ക്ക് ചെയ്യണമെന്നും കാട്ടിക്കുളം മുതല്‍ തിരുനെല്ലിക്ഷേത്രം വരെ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വ്വീസ് നടത്തുമെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
തെക്കന്‍ കാശിയെന്നാണ് പിതൃതര്‍പ്പണ കര്‍മ്മങ്ങള്‍ക്ക് ഏറെ ഉത്തമമെന്ന് വിശ്വാസികള്‍ കരുതുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി കര്‍മ്മങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത്. ഇത്തവണ ബലികര്‍മ്മങ്ങള്‍ക്ക് എത്തുന്ന വിശ്വാസികള്‍ക്ക് വേണ്ടി വിപുലമായ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുങ്ങി കഴിഞ്ഞു. പാപനാശിനി വരെ കരിങ്കല്ലുപാകിയ നടപാതയും വിളക്ക് കാലുകളും സജ്ജീകരിച്ചിട്ടുണ്ട്.
വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നും, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമടക്കം ഇരുപതിനായിരത്തിലേറെ പേര്‍ നാളെ ബലിതര്‍പ്പണത്തിനെത്തുമാണ് പ്രതീക്ഷിക്കുന്നത്. ഡി വൈ എസ് പി . എല്‍ എല്‍. ഷൈജുവിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയുമാണ് നാളെ തിരുനെല്ലി ഷേത്രത്തില്‍ വാവ് ബലിയോടനുബന്ധി ഒരുക്കിയിരിക്കുന്നത്.