തവിഞ്ഞാല്‍ കൃഷിഭവന് മുമ്പില്‍ കര്‍ഷകരുടെ പ്രതിഷേധ ധര്‍ണ
കാലവര്‍ഷത്തില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക, കര്‍ഷക ക്ഷേമ പെന്‍ഷന്‍ അപേക്ഷകളില്‍ ഉടന്‍ നടപടി സ്വീകരിക്കുക.കൃഷിക്കുള്ള ഇന്‍ഷുറന്‍സ് തുക മുടങ്ങിയത് ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തവിഞ്ഞാല്‍ പഞ്ചായത്ത് മഹാത്മസ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ തവിഞ്ഞാല്‍ കൃഷിഭവന് മുമ്പില്‍ കര്‍ഷകര്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ജോസ് കൈനിക്കുന്നേല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ടോം മാത്യൂ അധ്യക്ഷനായിരുന്നു.
മാനന്തവാടി ബ്ലോക്കില്‍ 2021-22 വര്‍ഷത്തില്‍ കാലവര്‍ഷകെടുതിയില്‍ ഒന്നരകോടി രൂപയും വിള ഇന്‍ഷുറന്‍സ് ചെയ്ത വകയില്‍ ഒന്നേകാല്‍ കോടിയും 22-’23 വര്‍ഷത്തില്‍ കാലവര്‍ഷകെടുതിയില്‍ ഒന്നേകാല്‍ കോടിയും വിള ഇന്‍ഷുറന്‍സ് മൂന്ന് കോടിയും കര്‍ഷകര്‍ക്ക് കൊടുക്കാനുണ്ട്. തവിഞ്ഞാല്‍ പഞ്ചായത്തിലാണ് മാനന്തവാടി ബ്ലോക്കില്‍ ഏറ്റവും കുടുതല്‍ തുക വിതരണം ചെയ്യുവാനുള്ളത് .ഗ്രാമ പഞ്ചായത്ത് അംഗം ജോണി മറ്റത്തിലാനി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് പലോട്ട്, ബിജു മുണ്ടമാക്കല്‍, ജോസ് അക്കപ്പടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.