ബീന ജോസ് രാജി സമര്‍പ്പിച്ചു.

0

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോസ് രാജി സമര്‍പ്പിച്ചു. കോണ്‍ഗ്രസിലെ ധാരണ പ്രകാരം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രണ്ടര വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് രാജി. മുള്ളന്‍കൊല്ലി ഡിവിഷന്‍ മെമ്പറാണ് ബീന ജോസ്. ബീനാ ജോസിന് പകരം തോമാട്ടുചാല്‍ ഡിവിഷന്‍ മെമ്പര്‍ സീതാ വിജയന്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണാകും. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്ന് ബീനാ ജോസ് പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!