കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ കലക്ടറേറ്റിലേക്ക് അധ്യാപകര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് കെ എസ്.ടി.എ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനമൊട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമാണ് ജില്ലയിലും സമരം.കേന്ദ്ര കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍തിരുത്തുക, കേരള സര്‍ക്കാറിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങി നാല്‍പ്പതോളം ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സമരമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം എ.ഇ സതീഷ് ബാബു, ജില്ലാ പ്രസിഡന്റ് കെ.ടി വിനോദന്‍, ജില്ലാ സെക്രട്ടറി വില്‍സണ്‍ തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ബിനുമോള്‍ ജോസ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.