ദക്ഷക്കായി തെരച്ചില്‍ തുടരുന്നു
വെണ്ണിയോട് പാത്തിക്കല്‍ പുഴയില്‍ അമ്മയോടൊപ്പം അകപ്പെട്ട മകള്‍ ദക്ഷക്കായുള്ള തെരച്ചില്‍ തുടരുന്നു. കാലത്ത് 8.30ന് ആരംഭിച്ച തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. റസ്ക്യൂ ടീം അംഗങ്ങള്‍ ,ഫയര്‍ഫോഴ്സ് ,നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ അമ്മ ദര്‍ശന കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്