പൂതാടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു സ്ഥാനം രാജിവെച്ചു.തെരഞ്ഞെടുപ്പ് കാലത്തെ കോണ്‍ഗ്രസിലെ ധാരണാ പ്രകാരമാണ് നിലവിലെ പ്രസിഡന്റായ മേഴ്‌സി അധ്യക്ഷ പദവി രാജിവെച്ചത്.പകരം കോണ്‍ഗ്രസിലെ തന്നെ കോളേരി വാര്‍ഡില്‍ നിന്നും ജയിച്ച മിനി പ്രകാശന്‍ ഇനിയുള്ള രണ്ടര വര്‍ഷം പ്രസിഡന്റാവും.
എല്‍ ഡി എഫും യുഡി എഫും ബലാബലം നില്ക്കുന്ന രാഷ്ട്രീയ തേരോട്ടങ്ങള്‍ക്ക് ഏറെ സാക്ഷ്യം വഹിച്ച പഞ്ചായത്ത് കൂടിയായ പുതാടിയില്‍ കഴിഞ്ഞ തവണ എല്‍ ഡി എഫ് ആയിരുന്നു ഭരണം നടത്തിയിരുന്നത് .തുടര്‍ന്നാണ് യു ഡി എഫ് പുതാടി ഭരണം പിടിച്ചെടുത്തത് .പഞ്ചായത്തിലെ 22 വാര്‍ഡില്‍ കോണ്‍സിന് 11 നും എല്‍ ഡി എഫിന് 8 ഉം ബിജെപിക്ക് 3 ഉം ആണ് നിലവിലെ കക്ഷിനില . രണ്ടര വര്‍ഷം ഭരണം നടത്തിയ കോണ്‍ഗ്രസ് ഭരണ സമിതിക്ക് പഞ്ചായത്തില്‍ മികച്ച രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചുവെന്ന് മേഴ്‌സി സാബു പറഞ്ഞു . ജനോ ഉപകാര പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച ഭരണ സമിതിക്ക് ഇനിയും ഏറെ മുമ്പോട്ട്പോകാനുണ്ടന്നും 16-ാം വാര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മേഴ്‌സി സാബു പറഞ്ഞു .