ബത്തേരി മഹാഗണപതി ക്ഷേത്രസമിതിയുടെ നേതൃത്വത്തിലുള്ള പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തില്‍ ഈമാസം 17ന് കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പുലര്‍ച്ചെ നാല് മണിമുതല്‍ വാവുബലി കര്‍മ്മങ്ങള്‍ ആരംഭിക്കും.ക്ഷേത്രപരിസരത്ത് അഞ്ഞൂറ് പേര്‍ക്ക് ഒരേസമയം ബലിയിടാനുള്ള ബലിത്തറ സജ്ജീകരിച്ചിട്ടുണ്ട്.പതിനേഴിന് പുലര്‍ച്ചെ നാല് മണിമുതല്‍ ബത്തേരിയില്‍ നിന്ന് പൊന്‍കുഴിയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തും.റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സേവനവും അന്നേദിവസം ഉണ്ടാകും.പതിനായിരം പേര്‍ ബലിതര്‍പ്പണം നടത്താനെത്തുമെന്നും, 25000ത്തോളം പേര്‍ ദര്‍ശനത്തിനായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.