ഭിന്നശേഷി കുട്ടികളെ മുഴുവന്‍ സ്‌കൂളിലെത്തിക്കാന്‍ സ്പെയ്സ് പദ്ധതിയുമായി കുപ്പാടി ഗവ.ഹൈസ്‌കൂള്‍.എസ്.എസ്.കെയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടെയത്തുന്ന കുട്ടികള്‍ക്ക് തെറാപ്പിസൗകരവും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ ആദ്യത്തെ സ്പെയ്സ് സെന്ററിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടത്തും.
നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കുന്ന ഭിന്നശേഷി കിടപ്പിലായ കുട്ടികള്‍ക്കും വിദ്യാലയ അനുഭവം നല്‍കുക എന്നലക്ഷ്യത്തോടെയാണ് സെപ്ഷ്യല്‍ പ്ലാറ്റ്ഫോം റ്റു അച്ചീവ് ക്ലാസ്റൂം എക്സ്പീരിയന്‍സ് ഫോര്‍ ബെഡ്റൈഡണ്‍ ചില്‍ഡ്രന്‍ എന്ന പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ബത്തേരി നഗരസഭയിലെ കുപ്പാടി ഗവ. ഹൈസ്‌കൂളില്‍ ആരംഭിക്കുന്നത്. ഇത്തരം കുട്ടികള്‍ക്ക് ആവശ്യമായി എല്ലാസൗകര്യവും ഇവിടെയൊരുക്കിയ ക്ലാസ്സ്റൂമിലുണ്ട്. സ്വയംചലിപ്പിക്കാവുന്ന കസേരകള്‍,ഫിസിയോതെറാപ്പി ഉപകരണങ്ങള്‍,ബെഡുകള്‍, പഠനോപകരണങ്ങള്‍ തുടങ്ങിയ എല്ലാസൗകര്യങ്ങലും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. എസ്.എസ്.കെയുടെ അഞ്ച് ലക്ഷംരൂപചെലവഴി്ച്ച് സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങളും,നഗരസഭ ഫണ്ട് ഉപയോഗിച്ച് ഭൗതിക സൗകര്യങ്ങളുമാണ് ഒരുക്കിയത്. ഭിന്നശേഷിക്കാരെ മുഴുവന്‍കുട്ടികളെയും സ്‌കൂളിലെത്തിക്കുക, സ്‌കൂള്‍ അന്തരീക്ഷത്തില്‍ മാനസിക ഉല്ലാസം നല്‍കല്‍, സാമൂഹിക തുല്യത ഉറപ്പുവരുത്തല്‍ തുടങ്ങിയ ലക്ഷ്യംവെച്ചാണ് സ്പെയ്സ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഇതിനായി ഇവിടെ ബിആര്‍സിയില്‍നിന്നുളള സ്പെഷ്യല്‍ എജ്യുക്കേറ്ററെ സെന്ററില്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ സ്പീച്ച് തെറാപ്പിസ്റ്റ്,ഫിസിയോ തെറാപ്പിസ്റ്റ്,ഡോക്ടര്‍ എന്നിവരുടെ സേവനവും ഉറപ്പാക്കും.നിലവില്‍ പതിനാല് കുട്ടികളാണ് നഗരസഭയിലെ ഈ കേന്ദ്രത്തിലുള്ളത്. സെന്ററിന്റെ ഉദ്ഘാടനം ഈ വരുന്ന വെള്ളിയാഴ്ച നഗരസഭ ചെയര്‍മാന് ടി.കെ രമേശ് നിര്‍വ്വഹിക്കും.