മീനങ്ങാടിയില്‍ പട്ടാപ്പകല്‍ മോഷണം;ഏഴരപ്പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു.

0

മീനങ്ങാടി താഴത്തുവയല്‍ കാലാപ്പിള്ളില്‍ അമ്മിണി രാജന്റെ വീടിനുള്ളിലാണ് കഴിഞ്ഞ ദിവസം പകല്‍ 10.30ഓടെ മോഷ്ടാവ് കയറിയത്.
ഒരു മാലയും വളയും ചെയിനും ഉള്‍പ്പടെ ഏഴര പവന്‍ സ്വര്‍ണ്ണാഭരണവും 2000 രൂപയുമാണ് വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത്.മകന്‍ റെനിയും മരുമകള്‍ അനഘയും ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിരുന്നു.രാവിലെ 10.30നും 11നും ഇടയില്‍ വാതിലുകള്‍ അടച്ച് വീടിന് പുറത്തിറങ്ങിയ അമ്മിണി തിരിച്ച് വീട്ടിനുള്ളില്‍ കയറിയപ്പോഴാണ് ആഭരണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. മീനങ്ങാടി എസ്.എച്ച്.ഒ ബിജു ആന്റണി, എസ്.ഐ രാംകുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഫിംഗര്‍ പ്രിന്റ് ടെസ്റ്ററിംഗ് ഇന്‍സ്‌പെക്ടര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഫിംഗര്‍ പ്രിന്റ് യൂണിറ്റും, ഡോഗ് സ്‌ക്വാഡും, സ്ഥലത്തെത്തി പരിശോധന നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!