തിരുനെല്ലിയിലെത്തുന്ന ഭക്തരെ ചൂഷണം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി നടപടി അവസാനിപ്പിക്കണം:ഹിന്ദു ഐക്യവേദി.

0

തിരുനെല്ലി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്ന വിശ്വാസികളെ ചൂഷണം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി നടപടി അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി.ചൂഷണം തുടര്‍ന്നാല്‍ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാത്രാ പ്രശ്‌നങ്ങളാണ് ഉളളത്.സ്വകാര്യവാഹനത്തില്‍ വരുന്ന ഭക്തജനങ്ങളെ കാട്ടിക്കുളത്ത് തടഞ്ഞുനിര്‍ത്തി കെ.എസ്.ആര്‍.ടി.സിയുടെ ബസ്സിലാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്.ഈ വര്‍ഷം മുഴുവന്‍ സ്വകാര്യ വാഹനങ്ങള്‍ക്കും ക്ഷേത്രത്തില്‍ എത്തിച്ചേരുവാനും ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം ബലിതര്‍പ്പണം നടത്താനുമുള്ള സൗകര്യം ഒരുക്കണമെന്ന് ഹിന്ദു ഐക്യവേദി വയനാട് ജില്ലാ കമ്മിറ്റി വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എ.എം. ഉദയകുമാര്‍,ക്ഷേത്ര വിമോചന സമരസമിതി ജില്ലാ ചെയര്‍മാന്‍ ഇ.കെ. ഗോപി,ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി സി.കെ.ഉദയകുമാര്‍, ജില്ലാ സംഘടനാ സെക്രട്ടറി. കെ.വി.സനല്‍കുമാര്‍,ഹിന്ദു ഐക്യവേദി മാനന്തവാടി താലൂക്ക് പ്രസിഡണ്ട് കെ.എസ് . സുകുമാരന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!