ജനാധിപത്യബോധം വളര്‍ത്തിയെടുക്കാന്‍ മദ്രസയില്‍ ഇ.വി.എം മെഷീന്‍ ഉപയോഗിച്ച് വോട്ടിംഗ്

0

വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യബോധം വളര്‍ത്തിയെടുക്കാന്‍ വാകേരി ഷംസുല്‍ ഹുദ ഹയര്‍ സെക്കണ്ടറി മദ്രസ്സയില്‍ ഇ.വി.എം മെഷീന്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍വോട്ട് ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന പ്രചാരണ പരിപാടികളും ,ചിഹ്നവും , അടക്കം ഉപയോഗിച്ചാണ് സ്ഥാനാര്‍ത്ഥികള്‍വോട്ട് പിടിച്ചത്.

മദ്രസ്സയില്‍ 156 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇതില്‍ വിവിധ കക്ഷികളുടെ പേരില്‍ 8 സ്ഥാനാര്‍ത്ഥികളും ഒരു സ്വതന്ത്രന്‍ അടക്കം 9 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത് 156വിദ്യാര്‍ത്ഥികളില്‍ 140 പേരും വോട്ട് രേഖപ്പെടുത്തി. ഇന്ന് രാവിലെ മദ്രസ്സ ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ ഇവി എം മെഷിനിലാണ് ഇവര്‍വോട്ട് ചെയ്തത് ജനാധിപത്യപ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം സൃഷ്ടിച്ച് ഉത്തമ പൗരന്‍മാരാക്കി വിദ്യാര്‍ത്ഥികളെ മാറ്റി എടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മദ്രസ്സ ഭാരവാഹികള്‍ പറഞ്ഞു . അതേസമയം , സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണവും ,തിരഞെടുപ്പും വോട്ട് ചെയ്യലും കൈയ്യില്‍ മഷി പുരട്ടിആദ്യമായിവോട്ട് ചെയ്തതിന്റെ ആഹ്‌ളാദത്തിലാണ് തങ്ങള്‍ ഉള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു . ഇന്ന് പോളിങ്ങ് കഴിഞ്ഞങ്കിലുംവോട്ടെണ്ണലും ഫല പ്രഖ്യാപനവും നാളെയാണ് നടക്കുക , ജൂലൈ 16 ന് സത്യപ്രതിജ്ഞാ ചടങ്ങും എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പിന്റെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത് .ഷൗക്കത്തലി വാഫി പേരിയ ,നുറുദ്ധീന്‍ ഫൈസി, സുലൈമാന്‍ ദാരിമി , ഷമീര്‍ മുസ്സലിയാര്‍ , ഖാലിദ് മുസ്സലിയാര്‍ , സിനാന്‍ ദാരിമി തുടങ്ങിയവര്‍
നേതൃത്വം വഹിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!