വയനാട്ടിലെ ആദ്യ പ്രൊഫഷണല്‍ ഹാഫ് മാരത്തണ്‍ 15ന്.

0

വയനാട് ജില്ലയിലെ ആദ്യ പ്രൊഫഷണല്‍ ഹാഫ് മാരത്തണ്‍ 15-ന് കല്‍പ്പറ്റയില്‍ നടക്കും. സ്പ്ലാഷ് 23 മഴ മഹോത്സവത്തിന്റെ ഭാഗമായാണ് 22 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍ നടത്തുന്നത്. ടൂറിസം വകുപ്പ്, ഡി.ടി.പി.സി,വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മാരത്തണ്‍ .കല്‍പ്പറ്റ അയ്യപ്പക്ഷേത്രത്തിന് സമീപം ട്രാഫിക് ജംഗ്ഷനില്‍ നിന്നാരംഭിച്ച് കാക്കവയലില്‍ പോയി തിരിച്ചു വന്ന് കല്‍പ്പറ്റയില്‍ സമാപിക്കും. പ്രൊഫഷണല്‍ കായിക താരങ്ങളായിരിക്കും ഇതില്‍ പങ്കെടുക്കുക. ആദ്യ പത്ത് സ്ഥാനക്കാര്‍ക്ക് സമ്മാനമുണ്ടാകും.

പ്രായപരിധിയില്ലാതെ അമേച്ചര്‍ മാരത്തണും ജൂലായ് 15-ന് തന്നെ നടക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി വെവ്വേറെ മത്സരങ്ങളാണ് 10 കിലോമീറ്റര്‍ ദൂരത്തില്‍ നടത്തുക.സ്പ്ലാഷ് 23 മഴ മഹോത്സവത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ്,ഡബ്ല്യു.ടി.ഒ, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ലഹരി വിമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ നാനാ തുറകളിലെ ആളുകളെ പങ്കെടുപ്പിച്ച് രണ്ട് കിലോമീറ്റര്‍ കൂട്ടയോട്ടവും സംഘടിപ്പിക്കും. സിനിമാ പ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍,രാഷ്ട്രീയ, സാമൂഹ്യ, സംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ളവര്‍ ഈ ബോധവത്കരണ പരിപാടിയുടെ ഭാഗവാക്കാവും. ജൂലൈ 15 ന് കല്‍പറ്റ രാവിലെ 10 മണിക്ക് ബൈപ്പാസ് റോഡിലുള്ള എം.സി.എസ് സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച് ബൈപ്പാസ് പോലീസ് ജംഗ്ഷനില്‍ അവസാനിക്കും. വിവിധ സംഘടനകളിലെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി മെഗാ ക്യാമ്പയിന്റെ ഭാഗമായാണ് സ്പ്ലാഷ് മഴ മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!