സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായ മഡ് ഫെസ്റ്റില്‍ കാക്കവയലിലെ ചെളിക്കളത്തില്‍ നടന്ന മഡ് ഫുട്‌ബോളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഏറ്റുമുട്ടി. ഒടുവില്‍ സര്‍ക്കാരുദ്യോഗസ്ഥരെ പരാജയപ്പെടുത്തി ടൂറിസ്റ്റ് ഗൈഡ് അസോസിയേഷന്‍ സൗഹൃദ മത്സരത്തില്‍ വിജയികളായി. അവസാനം വരെ പിടിച്ചു നിന്ന ഡി.ടി.പി.സി. റണ്ണര്‍ അപ്പായി. ആദ്യ മത്സരത്തില്‍ ഗ്രൗണ്ട് വാട്ടര്‍ വകുപ്പിനെയും രണ്ടാം മത്സരത്തില്‍ വയനാട് പ്രസ് ക്ലബ്ബിനെയും പരാജയപ്പെടുത്തി സെമിഫൈനലില്‍ കടന്ന റവന്യൂ വകുപ്പ് സെമിയില്‍ പരാജയപ്പെട്ടു. മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ചാണ് സംഘാടകരും വിവിധ സര്‍ക്കാര്‍ വകുപ്പുകളും വയനാട് പ്രസ്സ് ക്ലബ്ബും ഏറ്റുമുട്ടിയത്. സൗഹൃദ മത്സരം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പിനെ കൂടാതെ , കൃഷി, ഗ്രൗണ്ട് വാട്ടര്‍, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി. ,ഡി.ടി.പി.സി. ,വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, വയനാട് പ്രസ്സ് ക്ലബ്ബ്, ടൂറിസം ഗൈഡ് അസോസിയേഷന്‍, മറ്റ് ടൂറിസം സംഘടനകള്‍ എന്നിങ്ങനെ 12 ടീമുകള്‍ പങ്കെടുത്തു. വയനാട് ഡി.ടി.പി.സി.യും ടൂറിസ്റ്റ് ഗൈഡ് അസോസിയേഷനുമാണ് ഫൈനലില്‍ മാറ്റുരച്ചത്. ഒടുവില്‍ സര്‍ക്കാര്‍ വകുപ്പുകളെ തറപറ്റിച്ച് ടൂറിസ്റ്റ് ഗൈഡ് അസോസിയേഷന്‍ സൗഹൃദ മത്സരത്തില്‍ ജേതാക്കളായി. നാല് ദിവസമായി നടന്നു വന്ന താലൂക്ക് തല മത്സരങ്ങളുടെ ഫൈനലും സംസ്ഥാന തല മത്സരവും ഞായറാഴ്ച രാവിലെ 9 മണി മുതല്‍ കാക്കവയലില്‍ നടക്കും. മൂന്ന് മണിക്ക് ചെളിയില്‍ വടംവലി മത്സരവും പത്താം തിയതി ബത്തേരി സപ്ത റിസോര്‍ട്ടിന് സമീപം വൈകുന്നേരം നാല് മണിക്ക് അമ്പെയ്ത്ത് പ്രദര്‍ശന മത്സരവും നടക്കും .സ്പ്ലാഷിന്റെ പ്രധാന പരിപാടികളിലൊന്നായ ബി ടു ബി മീറ്റ് തിങ്കളാഴ്ച്ച രാവിലെ 9 മണി മുതല്‍ സപ്ത റിസോര്‍ട്ടില്‍ നടക്കും. അറുനൂറിലധികം ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ബി ടു ബി മീറ്റില്‍ പങ്കെടുക്കുന്നത്. ജൂലൈ 11-ന് രാവിലെ 10 മണി മുതല്‍ നാല് മണി വരെ ബിസിനസ് മീറ്റിന്റെ ഭാഗമായി രണ്ട് മണി മുതല്‍ സപ്ത പവലിയനില്‍ സെമിനാറും നടക്കും. ജൂലൈ 13-ന് രാവിലെ 10 മണി മുതല്‍ പെരുന്തട്ടയില്‍ എം.ടി.ബി. മത്സരങ്ങളും 14-ന് കര്‍ലാട് തടാകത്തില്‍ കയാക്കിംഗ് മത്സരവും ഉണ്ടാകും.. 14-ന് നടക്കുന്ന ഡെസ്റ്റിനേഷന്‍ റൈഡിന് ശേഷം മ്യൂസിക് ഷോ ഉണ്ടാകും. മണ്‍സൂണ്‍കാല വിനോദ സഞ്ചാരം ജില്ലയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ നടത്തിവരുന്ന സ്പ്ലാഷ് മഴ മഹോത്സവം ജില്ലയില്‍ ജനകീയമാക്കുന്നതിനായാണ് ഇന്ത്യ ടൂറിസം, കേരള ടൂറിസം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മഡ്ഡി ബൂട്ട്‌സ് വെക്കേഷന്‍സ് എന്നിവരുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജൂലൈ 5 മുതല്‍ 15 വരെയാണ് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലും വയനാട് മഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.