വിമല നഗര്‍ വാളാട് പേരിയ റോഡ് തകര്‍ന്നു
മാനന്തവാടി വിമല നഗര്‍ വാളാട് എച്ച്എസ് പേരിയ റോഡ് തകര്‍ന്നു.കെഎസ്ടിപിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി 95% നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡാണ് തകര്‍ന്നത്.കുളത്താടയില്‍ നിന്നും വാളാടേക്ക് പുഴ അരികിലൂടെ പോകുന്ന 105 കോടി ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡാണിത്.മാനന്തവാടി മുതല്‍ പേരിയ വരെയുള്ള 27 കിലോമീറ്റര്‍ റോഡില്‍ പുലിക്കാട്ട് കടവിനും നരിക്കുണ്ട് ഭാഗത്തിനും ഇടയിലുള്ള ഇന്റര്‍ലോക്ക് പാകിയ ഭാഗമാണ് പുഴയിലേക്ക് പതിച്ചത്.അപകടസാധ്യത മുന്‍നിര്‍ത്തി ഈ ഭാഗത്തെ റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു.
പ്രളയത്തില്‍ മുങ്ങി പോയ റോഡ് ആയതിനാല്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് നിര്‍മ്മാണം നടത്തിയത്. പൂര്‍ണ്ണമായി സെറ്റാകുന്നതിന് മുമ്പ് വെള്ളം കയറി മണ്ണ് നിരങ്ങിയതാണ് റോഡ് ഇടിയാന്‍ കാരണമായതെന്ന് കരാറു കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറയുമ്പോള്‍ പ്രവര്‍ത്തിയിലെ അപാകതയാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.. പുഴയോരത്ത് കൂടിയുള്ള റോഡില്‍ പല ഭാഗങ്ങളിലും വിള്ളലുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. പുഴയുടെ അരികിലേക്ക് നീക്കി റോഡ് നിര്‍മ്മിച്ചതും ആവശ്യമായ ഓവുചാലുകള്‍ നിര്‍മ്മിക്കാത്തതും ആണ് കാരണമായി നാട്ടുകാര്‍ പറയുന്നത്.. പുഴയോരറോഡ് പ്രവര്‍ത്തി ആരംഭിച്ചത് മുതല്‍ ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ഇവര്‍ പറയുന്നു.. അപകടസാധ്യത മുന്‍നിര്‍ത്തി ഈ ഭാഗത്തേ റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.