കഞ്ചാവുമായി യുവാവ് പിടിയില്‍
തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും ബാവലിയില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടി. ആറാട്ടുതറ ശാന്തിനഗര്‍ തോട്ടുവീട് നിധിന്‍ യേശുദാസ് (22) ആണ് പിടിയിലായത്. ചെറിയ പൊതികളാക്കി സൂക്ഷിച്ച 120 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കോളേജ് വിദ്യാര്‍ത്ഥിയായ ഇയ്യാള്‍ യുവാക്കളെയും മറ്റും കേന്ദ്രീകരിച്ച് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി. എ എസ് ഐ മാരായ മുരളീധരന്‍, മെര്‍വിന്‍, സി പി ഒ മാരായ ജില്‍ജിത്ത്, സുഷാദ്, ബിജു രാജന്‍, ഹരീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.