കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ. ,ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍, ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുല്‍ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഇപ്പോള്‍ വന്ന വിധി പ്രതീക്ഷിച്ചിരുന്നതാണന്നും തെരുവില്‍ പ്രതികരിക്കുന്നതിനൊപ്പം നിയമപരമായി നേരിടുമെന്നും നഗരത്തിലെ പ്രകടനത്തിന് ശേഷം പിണങ്ങോട് ജംഗ്ഷനില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ നേതാക്കള്‍ പറഞ്ഞു.