പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണം

0

നടവയല്‍ നെയ്ക്കുപ്പ റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ സ്ഥിരം ഡോക്ടറെ നിയമിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന ആവശ്യം ശക്തമാകുന്നു .നിലവില്‍ ഒരു ഹെല്‍ത്ത് നേഴ്‌സിന്റ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. പ്രദേശത്ത് മറ്റ് ആശുപത്രികള്‍ ഇല്ലാത്തതും നിര്‍ധന രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പനമരത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററാണ് ഇപ്പോള്‍ നടവയലില്‍ പ്രവര്‍ത്തിക്കുന്നത്.

സെന്ററില്‍ കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യവും ഉണ്ട്.നടവയല്‍ പ്രദേശത്തെ പാവപ്പെട്ട രോഗികള്‍ക്ക് ഡോക്ടറുടെ സേവനം ലഭിക്കണമെങ്കില്‍ പനമരം , ,കേണിച്ചിറ ,വരദൂര്‍ എന്നിവടങ്ങളില്‍ എത്തണം .ഇക്കാരണം കൊണ്ട് തന്നെ ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറുടെ സേവനവും ,മരുന്നുകളും ലഭ്യമാക്കിയാല്‍ പ്രശ്‌ന പരിഹാരമാവുമെന്ന് നാട്ടുകാര്‍ പറഞ്ഞു . മറ്റ് പഞ്ചായത്തുകളില്‍ പെടുന്ന ഹെല്‍ത്ത് സെന്ററുകള്‍ ജനകീയ ആരോഗ്യ
കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയപ്പോഴും നടവയല്‍ ആരോഗ്യ ഉപകേന്ദ്രത്തെ അധികൃതര്‍ ഉപേക്ഷിക്കുകയായിരുന്നു .
ഏകദേശം 36ളം ആദിവാസി കോളനികള്‍ നടവയല്‍ മേഖലയില്‍ മാത്രമായുണ്ട് .
അടിയന്തിരമായി പ്രാഥമിക ചികിത്സ വേണ്ടി വന്നാല്‍ മറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് മൂന്ന് പഞ്ചായത്തുകളുടെ അതിര്‍ത്തിയായത് കൊണ്ട് തന്നെ വികസന കാര്യങ്ങളില്‍ നടവയല്‍ തഴയപെടുകയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!
19:40