കളരിപ്പയറ്റില്‍ ഐശ്വര്യ റോയിക്ക് ഒന്നാം സ്ഥാനം

0

മീനങ്ങാടി: തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന തല കളരിപ്പയറ്റ് മത്സരത്തില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഐശ്വര്യ റോയിക്ക് ഒന്നാം സ്ഥാനം. ഫൈറ്റിംഗില്‍ (എബൗ 55 കെ.ജി.) ജൂനിയര്‍ വിഭാഗത്തിലാണ് നേട്ടം. മാനന്തവാടി ജി.വി. എച്ച്.എസ് അധ്യാപകന്‍ വി.ജെ റോയിയുടെയും, മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക സുമ ജേക്കബിന്റെയും മകളാണ്. കുമ്പളേരി സ്വദേശിയായ ഐശ്വര്യ റോയി അമ്പലവയല്‍ വീരപഴശ്ശി കളരി സംഘത്തിലാണ് പരിശീലനം നേടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!