രജത ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി
ദ്വാരക സെന്റ് അല്‍ഫോന്‍സാ ഫൊറോന ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. ഫാദര്‍ ജില്‍സണ്‍ കോക്കണ്ടത്തില്‍ തിരി തെളിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരുപത്തഞ്ചു ഇടവക പ്രതിനിധികള്‍ ഇരുപത്തഞ്ചു തിരികള്‍ തെളിച്ചു. രൂപതയിലെ നിരവധി വൈദികരുടെയും സന്യസ്തരുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യം ഉണ്ടായിരുന്ന യോഗത്തില്‍ വികാരി ഫാദര്‍ ജോസ് തേയ്ക്കനാടി സ്വാഗതം ആശംസിച്ചു. ഫാദര്‍ ജെയിംസ് കുളത്തിനാല്‍ സഹകാര്മികനായിരുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കായി ഇരുപത്തഞ്ചു പേരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു.