കൊട്ടിയൂര്‍ വൈശാഖോത്സവം സമാപിച്ചു
കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് സമാപനമായി.ശിവ ഭഗവാന്റെ ഉടവാള്‍ മുതിരേരി ക്ഷേത്രത്തില്‍ തിരിച്ച് എഴുന്നള്ളിച്ചു.കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് 28 ദിവസം മുമ്പ് ശിവ ഭഗവാന്റെ ഉടവാള്‍ മുതിരേരി ശിവക്ഷേത്രത്തില്‍ നിന്നും കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചത്.തുടര്‍ന്ന് ക്ഷേത്രത്തിന്റെ പ്രവേശന കവാടം മുള്ളുവെച്ച് ആചാരപ്രകാരം അടച്ചിരുന്നു. അതുമുതല്‍ ക്ഷേത്രത്തില്‍ പൂജാദി കര്‍മ്മങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. വാള്‍ തിരിച്ചെഴുന്നള്ളിക്കുന്നതിന്റെ ഭാഗമായി മുള്ളുകൊണ്ട് അടച്ച പ്രവേശനധ്വാരം പാരമ്പര്യ ട്രസ്റ്റി കോളിയോട്ട് മൂപ്പന്‍ നമ്പ്യാര്‍ എടുത്തു മാറ്റുകയും പ്രവേശനം സാധ്യമാക്കുകയും ചെയ്തിരുന്നു.വട്ടക്കുന്നം ഹരിഷ് കൃഷ്ണന്‍ നമ്പൂതിരിയാണ് വാള്‍ തിരിച്ച് എഴുന്നള്ളിച്ചത്.നാളെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നിന്ന് മുതിരേരി ശിവക്ഷേത്രത്തിലെത്തുന്ന തന്ത്രിമാര്‍ ഗണപതിഹോമം, നവകം, 101 കുടം അഭിഷേകം, തുടങ്ങിയ ചടങ്ങിനു ശേഷം വാള്‍ വാളറയെന്ന മൂലസ്ഥാനത്തേക്ക് മാറ്റും.