പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിലെ മുഖ്യപ്രതി സജീവന്‍ കൊല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, കെപിസിസി എക്‌സിക്യൂട്ടിവ് അംഗം കെഎല്‍ പൗലോസ് ,ഗ്രാമപഞ്ചായത്ത് അംഗം മണി പാമ്പനാല്‍ എന്നിവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പച്ചക്കള്ളവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ടുവരുവാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയും മാനനഷ്ടത്തിന് കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി വക്കീലോട്ടീസ് അയക്കുകയും ചെയ്യും.ബാങ്കിലെ ക്രമക്കേടുകള്‍ പുറത്തുവന്നിട്ട് ആറു വര്‍ഷത്തിലേറെയായി ഈ കാലയളവില്‍ സംസ്ഥാനം ഭരിച്ചിരുന്നവരും നാലുവര്‍ഷത്തോളം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരിച്ചവരുമായ സിപിഎം കാര്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്യേണ്ടി വരികയില്ലായിരുന്നു .ഇത്തരം രാഷ്ട്രീയ അധാര്‍മിക ക്കെതിരെ ശക്തമായി പൊരുതുക തന്നെ ചെയ്യും അത്തരം പ്രവര്‍ത്തനങ്ങളിലൂടെ പുല്‍പ്പള്ളി മേഖലയില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാം എന്ന സിപിഎം വ്യാമോഹം അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ് മുന്‍ ഡിസിസി പ്രസിഡന്റ് കെഎല്‍ പൗലോസ് ,ദിലീപ് കുമാര്‍ , മണിപാമ്പനാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു