മന്ത്രവാദ പീഡനം വരന്റെ വിട്ട് പടിക്കല്‍ ഡിവൈഎഫ്.ഐ  മാര്‍ച്ച്

0

മന്ത്രവാദത്തിന്റെ പേരില്‍ അതിക്രൂര പീഢനം നേരിടേണ്ടി വന്ന പെണ്‍കുട്ടിയുടെ കൂളിവയലിലെ ഭര്‍തൃ വിട്ടിലേക്കാണ് ഡിവൈഎഫ്.ഐ ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി റഫീഖ് ഉല്‍ഘാടനം ചെയ്തു.ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവരുടെ വിവാഹം. പനമരം കൂളിവയലിലെ ഇക്ബാല്‍ എന്നയാളെയാണ് വിവാഹം കഴിച്ചത്. അന്നുമുതല്‍ പീഡനങ്ങള്‍ നേരിട്ടുവെന്ന് പെണ്‍കുട്ടി പറയുന്നു.

 

നാശത്തിന്റെ കുട്ടികളെ പ്രസവിക്കുമെന്ന് പറഞ്ഞ് ഭര്‍തൃമാതാവ് അടിക്കുകയും ഭര്‍ത്താവ് ഇക്ബാല്‍ നിലത്തേക്ക് തള്ളിയിട്ട് പരിക്കേല്‍പ്പിക്കുയും ചെയ്തു. ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കളായ ഷഹര്‍ബാന്‍, ഷമീര്‍ എന്നിവരും മര്‍ദ്ദിച്ചു. ക്രൂര മര്‍ദ്ദനത്ത തുടര്‍ന്ന് 4 തവണ പെണ്‍കുട്ടി ചികിത്സതേടിയിട്ടുമുണ്ട്.
മര്‍ദ്ദനത്തിന് പുറമേ ഉറങ്ങാന്‍ സമ്മതിക്കാതെ രാത്രി വൈകുവോളം മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും മന്ത്രവാദ ചികിത്സക്ക് എത്തുന്നവരെ പരിചരിക്കാന്‍ നിര്‍ബന്ധിച്ചതായും പെണ്‍കുട്ടി പറയുന്നു. കുടുംബത്തിന്റെ മന്ത്രവാദപ്രവര്‍ത്തനം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. ഇതെല്ലാം സംബന്ധിച്ച് പെണ്‍കുട്ടി പനമരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.തുടര്‍ന്ന് പനമരം പൊലീസ് ഭര്‍ത്താവുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുളി വയല്‍ ഇംഗ്ഷനില്‍ നിന്നും തുടങ്ങിയ പ്രകടനം വരന്റെ വീടിന്റെ മുന്‍ വശത്ത് വെച്ച് തടഞ്ഞു. അന്തവിശ്വാസങ്ങളെ പൂര്‍ണ്ണമായും എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി റഫീഖ് പറഞ്ഞു. ഡി വൈ എഫ് ഐജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് , പനമരം ബ്ലോക്ക് സെക്രട്ടറി മുഹമ്മദലി, ജില്ലാട്ര ഷറര്‍ ജിതിന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. പനമരം പോലീസ്, മാനന്തവാടി തഹസില്‍ദാര്‍ തുടങ്ങിയവരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!