മരം മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തം
ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും റോഡിലേക്ക് നിലം പൊത്താറായ വന്‍ മരം മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമാവുന്നു. കേണിച്ചിറ – നടവയല്‍ പ്രധാന റൂട്ടില്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളിന് മുന്‍മ്പിലാണ് വിദ്യാര്‍ത്ഥികള്‍ക്കും വാഹന യാത്രക്കാര്‍ക്കും ഭീഷണിയായി മരം നില്‍ക്കുന്നത്.മരത്തിന്റെ ചുവട് ദ്രവിച്ച് കമ്പുകള്‍ ചെറിയ മഴ പെയ്താല്‍ പോലും പൊട്ടിറോഡിലേക്ക് വീഴുന്നത് പതിവാണ് .അപകട ഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികള്‍ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും പരാതികള്‍
നല്‍കിയിട്ടും നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണം. ഒരു അപകടം നടന്നതിന്ശേഷമേ അധികൃതര്‍ കണ്ണു തുറക്കു എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത് . ദിവസേന കെ എസ് ആര്‍ ടി സി അടക്കം സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടില്‍ ഉണങ്ങിയ മരം വലിയ ഭീഷണിയാണന്ന് നാട്ടുകാര്‍ പറഞ്ഞു . മരം മുറിച്ച് നീക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം .