പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, സ്‌കൂളുകള്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികള്‍ എന്നിവരെ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ആദരിച്ചു. റിപ്പണ്‍ സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് എം.എല്‍.എ., ഐ.സി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.റഫീഖ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, ആര്‍.ഉണ്ണികൃഷ്ണന്‍, ഫാദര്‍ സണ്ണി കൊല്ലാര്‍ തോട്ടം, ഫാ.ജോണ്‍സണ്‍ അവരേവ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ.സമീര്‍ സേഠ് തുടങ്ങിയവര്‍ സംസാരിച്ചു.മേപ്പാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.പി.സിറാജ് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.