വയനാട്ടില്‍ വയറിളക്ക രോഗം പടരുന്നു.

0

15 ദിവസത്തിനിടെ രോഗം വ്യാപിച്ചത് 1700 പേര്‍ക്ക് .മഴ ശക്തമാകുന്നതോടെ രോഗ വ്യാപന സാധ്യത കൂടുതലായതിനാലും സംസ്ഥാന വ്യാപകമായി എലിപ്പനി ,ഡെങ്കിപ്പനി എന്നിവ ബാധിക്കുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലുമാണ് കലക്ടര്‍ ഡോ.രേണു രാജ് ജനങ്ങള്‍ക്ക് ജാഗ്രതാ സന്ദേശം നല്‍കിയത്.മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട്ടില്‍ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവരുടെ എണ്ണം കുറവാണ്. ആരോഗ്യവകുപ്പിന്റെ മുന്‍കൂട്ടിയുള്ള ഇടപെടലും ജനങ്ങളുടെ ജാഗ്രതയുമായിരിക്കാം ഇതിന് കാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

എല്ലാ മഴക്കാലത്തിന്റെയും തുടക്കത്തില്‍ സാംക്രമിക രോഗങ്ങള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ മഴ തുടങ്ങിയ മെയ് മാസത്തെ അപേക്ഷിച്ച് ജൂണ്‍ മാസത്തില്‍ വയറിളക്ക രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. 1700 പേര്‍ക്കാണ് ജൂണ്‍ മാസം ഇതു വരെ വയറിളക്കരോഗം ബാധിച്ചത്. ഇത് കൂടുതലായും മേപ്പാടി, വൈത്തിരി പഞ്ചായത്തുകളിലാണ്.
വരും ആഴ്ചകളില്‍ മഴ ശക്തമാകുന്നതോടെ പകര്‍ച്ചപനി അടക്കമുള്ളവക്കെതിരെയും പ്രതിരോധവും ജാഗ്രതാ പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!