വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കടകളില്‍ വെള്ളം കയറി

0

മീനങ്ങാടി സ്‌കൂള്‍ റോഡില്‍ ഇന്ന് രാവിലെ 6.30ഓടെയാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് സ്റ്റോപ്പര്‍ പൊട്ടി വെള്ളം പുറത്തേക്കൊഴുകിയത്. ഗുണനിലവാരം കുറഞ്ഞ പി വി സി സ്റ്റോപ്പര്‍ ഉപയോഗിച്ചതാണ് വെള്ളം പുറത്തേക്കൊഴുകാന്‍ കാരണമെന്ന് ആരോപണം.പ്രധാന റോഡിനോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് റോഡ് തകര്‍ത്ത് താഴ്ചയില്‍ പൈപ്പിട്ട ഭാഗത്താണ് വെള്ളം പുറത്തേക്കൊഴുകിയത്. കുത്തിയൊലിച്ചെത്തിയ വെള്ളം 2 സ്ഥാപനങ്ങളില്‍ ചളിയോടു കൂടി ഒഴുകിയെത്തി കെട്ടി നിന്നതിനാല്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഫിനു ലേഡീസ് ടൈലേഴ്‌സ്, ഫാസ്റ്റ് ട്രാക്ക് എന്നീ സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്.

ബലിപെരുന്നാളിനോടനുബന്ധിച്ച് തൈക്കാനായി കൊണ്ടു വെച്ച തുണിത്തരങ്ങളും, അനുബന്ധ വസ്തുക്കളും വെള്ളവും ചളിയും കലര്‍ന്ന് നാശമായതായും, ഫാസ്റ്റ് ട്രാക്ക് സൈക്കിള്‍ റിപ്പയറിംഗ് സെന്ററിലെ ഉപകരണങ്ങളും, ടൂള്‍സുകളും നഷ്ടപ്പെട്ടതായും കെട്ടിട ഉടമ പറഞ്ഞു.
കോണ്‍ക്രീറ്റ് റോഡും തകര്‍ച്ചാഭീഷണിയിലാണുള്ളത്. ഗുണനിലവാരമുള്ള സ്റ്റോപ്പര്‍ ഇടുന്നതോടൊപ്പം തങ്ങള്‍ക്ക് വന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരില്‍ നിന്ന് ആവശ്യമായ ഇടപെടല്‍ ഉണ്ടാവണമെന്നാണ് സ്ഥാപന ഉടമകള്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!