വായ്പയെടുത്ത് കോഴിഫാം നടത്തുന്ന തങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ് ചന്ദ്രന്‍പുരയ്ക്കല്‍ മോഹനന്‍ ശ്രമിക്കുന്നതെന്ന് ഉടമപെരുമ്പില്‍ ലിജി. നുണപ്രചരണം നടത്തി ഫാം അടപ്പിക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു.ബാങ്കില്‍ നിന്ന് 5 ലക്ഷം ലോണ്‍ എടുത്ത്, എല്ലാ ലൈസന്‍സോടും പ്രവര്‍ത്തിക്കുന്ന ഫാമിനെതിരെ നുണപ്രചരണം നടത്തുകയാണെന്നും , വൃത്തിയുള്ള അന്തരീക്ഷത്തില്‍ ദുര്‍ഗന്ധം വമിക്കാതെ, എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഫാം പ്രവര്‍ത്തിക്കുന്നതെന്നും ലിജി പറഞ്ഞു.