പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം

0

സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളായവരെ പോലീസ് സംരക്ഷിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ കുടുബാംഗങ്ങളുടെയും വായ്പ തട്ടിപ്പിനിരയായവരുടെയും ജനകീയ സമരസമിതിയുടെയും നേതൃത്വത്തില്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം. ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ കുടുംബത്തിന്റെ വായ്പ പൂര്‍ണ്ണമായും എഴുതി തള്ളുക, റവന്യു അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കുക, വായ്പ തട്ടിപ്പിന്റെ പ്രധാന സൂത്രധാരനായ സജീവന്‍ കൊല്ലപ്പള്ളിയെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരസമിതി ചെയര്‍മാന്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.ധര്‍ണ്ണക്ക് വി.എസ് ചാക്കോ മാസ്റ്റര്‍, ഡോമിനിക്ക്, ജയപ്രകാശ്, ഡാനിയേല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!